കായികം

'സൗന്ദര്യവും ബുദ്ധിയും നിറഞ്ഞ കാവ്യ'; വീണ്ടും ആരാധകരെ കീഴടക്കി ഹൈദരാബാദ് ഉടമ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീണ്ടും ഐപിഎല്‍ താര ലേലത്തിനിടയില്‍ ട്രെന്‍ഡിങ്ങായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യാ മാരന്‍. 14 കളിക്കാരെ ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ കാവ്യാ മാരന്റെ ലേലത്തിന് ഇടയിലെ നീക്കങ്ങളാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. 

തങ്ങളുടെ പ്രിയപ്പെട്ട ടീമിലേക്ക് എത്തുന്ന കളിക്കാര്‍ ആരെല്ലാം എന്നറിയാനുള്ള ആകാംക്ഷകള്‍ക്കിടയിലും കലാനിധി മാരന്റെ മകള്‍ കാവ്യയെ ശ്രദ്ധിക്കാതെ വിടാന്‍ ആരാധകര്‍ക്കായില്ല. ട്വിറ്ററില്‍ കാവ്യയുടെ മുഖവുമായുള്ള ചിത്രങ്ങള്‍ ലേലത്തിന്റെ സമയം നിറഞ്ഞു. മുന്‍പ് ഐപിഎല്‍ താര ലേലം നടന്നപ്പോഴും ഐപിഎല്‍ മത്സരങ്ങള്‍ക്കിടയിലും കാവ്യ ഇതുപോലെ വൈറലായിരുന്നു. 

ഐപിഎല്‍ താര ലേലത്തില്‍ രണ്ടാമതായി എത്തിയ പേരായിരുന്നു ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്റേത്. രാജസ്ഥാനുമായി കൊമ്പുകോര്‍ത്ത് ഒടുവില്‍ 13.25 കോടി രൂപയ്ക്ക് ഹാരി ബ്രൂക്കിനെ ഹൈദരാബാദ് സ്വന്തമാക്കി. ഇന്ത്യന്‍ കളിക്കാരില്‍ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക കണ്ടെത്തിയ മായങ്ക് അഗര്‍വാളിനെയും സ്വന്തമാക്കിയത് ഹൈദരാബാദ് തന്നെ.

13.25 കോടി രൂപയ്ക്ക് ഹാരി ബ്രൂക്ക്, 8.25 കോടി രൂപയ്ക്ക് മായങ്ക് അഗര്‍വാള്‍, 5.25 കോടി രൂപയുമായി ഹെന്റിച്ച് ക്ലാസന്‍, 2.6 കോടി രൂപയുമായി വിവ്രാന്ത് ശര്‍മ, 2 കോടി രൂപയ്ക്ക് ആദില്‍ റാഷിദ്, 1.8 കോടി രൂപയ്ക്ക് മായങ്ക് ദാഗര്‍, 1 കോടി രൂപയ്ക്ക് അകീല്‍ ഹൊസൈന്‍ എന്നിവരാണ് ഹൈദരാബാദ് നിരയിലേക്ക് എത്തിയ പ്രമുഖര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്