കായികം

ബ്രസീല്‍ മുന്‍ കോച്ച് ടിറ്റേ ആക്രമിക്കപ്പെട്ടു, മാല തട്ടിയെടുത്തു; സംഭവം പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

റിയോ: ബ്രസീല്‍ മുന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ടിറ്റേ ആക്രമിക്കപ്പെട്ടു. റിയോ ഡി ജനീറോയില്‍ പ്രഭാത നടത്തത്തിന് ടിറ്റേ ഇറങ്ങിയപ്പോഴാണ് സംഭവം. ബ്രസീലിന്റെ ലോകകപ്പിലെ പുറത്താവലിന്റെ പേരില്‍ ടിറ്റേയ്ക്ക് നേരെ അക്രമി ആക്രോശിക്കുകയും ചെയ്തു. 

ടിറ്റേയുടെ മാല അക്രമി കൈക്കലാക്കിയതായാണ് വിവരം. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. തോല്‍വിക്ക് പിന്നാലെ ടിറ്റേ പരിശീലക സ്ഥാനം രാജിവെച്ചു. 

2016ലാണ് ടിറ്റേ ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. കോപ്പ അമേരിക്ക കിരീടത്തിലേക്ക് ടിറ്റേക്ക് കീഴില്‍ എത്താന്‍ ബ്രസീലിന് കഴിഞ്ഞു. 81 മത്സരങ്ങളിലാണ് ടിറ്റേ ബ്രസീലിനൊപ്പം ഉണ്ടായത്. അതില്‍ 61 കളിയില്‍ ജയം പിടിച്ചപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയിലാവുകയും ഏഴ് കളിയില്‍ തോല്‍ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്