കായികം

നൂറാം ടെസ്റ്റില്‍ ഇരട്ട ശതകം; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഡേവിഡ് വാര്‍ണര്‍, പിന്നാലെ റിട്ടയേര്‍ഡ് ഹര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: നൂറാം ടെസ്റ്റില്‍ ഇരട്ട ശതകം നേടി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 254 പന്തില്‍ നിന്ന് 200 റണ്‍സ് കണ്ടെത്തിയതിന് പിന്നാലെ വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി. 

വാര്‍ണറിന്റെ മൂന്നാം ടെസ്റ്റ് ഇരട്ട ശതകമാണ് ഇത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നേടിയ ടെസ്റ്റ് സെഞ്ചുറിയാണ് ഇരട്ട ശതകത്തിലേക്ക് വാര്‍ണര്‍ എത്തിച്ചിരിക്കുന്നത്. 16 ഫോറും രണ്ട് സിക്‌സും ഇരട്ട ശതകത്തിലേക്ക് എത്തിയപ്പോള്‍ വാര്‍ണറുടെ ബാറ്റില്‍ നിന്ന് വന്നു. 

100ാം ടെസ്റ്റില്‍ ഇരട്ട ശതകം നേടുന്ന രണ്ടാമത്തെ മാത്രം താരവുമായി ഡേവിഡ് വാര്‍ണര്‍. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ആണ് ഡേവിഡ് വാര്‍ണറിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 100ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമായി വാര്‍ണര്‍ മാറിയിരുന്നു. വാര്‍ണറിന് മുന്‍പ് റിക്കി പോണ്ടിങ് ആണ് ഈ നേട്ടത്തിലേക്ക് എത്തിയത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍ വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെ കാമറൂണ്‍ ഗ്രീനും റിട്ടയേര്‍ഡ് ഹര്‍ട്ടായി ഗ്രൗണ്ട് വിട്ടു. സ്റ്റീവ് സ്മിത്ത് 85 റണ്‍സ് എടുത്ത് മടങ്ങി. ഓസീസ് സ്‌കോര്‍ 86 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 366ലേക്ക് എത്തിയപ്പോള്‍ 177 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ആതിഥേയര്‍ക്കുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു