കായികം

10ാം നമ്പര്‍ ജേഴ്‌സിയില്‍ വീണ്ടും മെസി, നെയ്മര്‍ വിട്ടുനല്‍കിയോ എന്ന് ആരാധകര്‍; കാരണം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയപ്പോള്‍ മെസിക്ക് തന്റെ പത്താം നമ്പര്‍ ജേഴ്‌സി നഷ്ടമായിരുന്നു. എന്നാല്‍ ഫ്രഞ്ച് കപ്പിനായി പിഎസ്ജി ഇറങ്ങിയപ്പോള്‍ ആരാധകര്‍ കണ്ടത് പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് കളിക്കുന്ന മെസിയേയും. അതിന് പിന്നിലെ കാരണം ചികയുകയാണ് ആരാധകര്‍. 

പിഎസ്ജിയില്‍ നെയ്മറാണ് പത്താം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിരുന്നത്. എന്നാല്‍ ഫ്രഞ്ച് കപ്പില്‍ പിന്തുടരുന്ന പാരമ്പര്യം പത്താം നമ്പര്‍ ജേഴ്‌സി മെസിയുടെ കൈകളിലേക്ക് എത്തിച്ചു. ഫ്രഞ്ച് ഓപ്പണില്‍ 2 മുതല്‍ നാല് വരെയുള്ള ജേഴ്‌സികള്‍ അണിയുന്നത് ഡിഫന്റര്‍മാരാണ്. ആറ് മുതല്‍ എട്ട് വരെ നമ്പറുള്ള ജേഴ്‌സികള്‍ അണിയുന്നത് മധ്യനിര താരങ്ങള്‍. 

പത്താം നമ്പര്‍ ജേഴ്‌സി അറ്റാക്കിങ് മിഡ് ഫീല്‍ഡറുടേത്‌

ഏഴ് മുതല്‍ 11 വരെയുള്ള ജേഴ്‌സി അണിയുന്നത് വിങ്ങര്‍മാരാണ്. പത്താം നമ്പര്‍ ജേഴ്‌സി വരുന്നത് അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ കൈകളിലേക്ക്. 9ാം നമ്പര്‍ ജേഴ്‌സി അണിയുന്നത് സ്‌ട്രൈക്കറാണ്. ഇത് അനുസരിച്ചാണ് മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി ലഭിച്ചത്. 

ഫ്രഞ്ച് കപ്പിലെ നീസിന് എതിരായ കളിയില്‍ നെയ്മര്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടായതും ഇല്ല. പ്രഞ്ച് കപ്പില്‍ നീസിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-6ന് പിഎസ്ജി തോല്‍ക്കുകയും ചെയ്തു. ഇതോടെ അവസാന 16 കടക്കാതെ പിഎസ്ജി മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

200ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

അമീബിക് മസ്തിഷ്‌കജ്വരം; നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്ന് നിര്‍ദേശം

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍