കായികം

ഐപിഎല്‍ താര ലേലത്തിന് 590 കളിക്കാര്‍, അന്തിമ പട്ടിക പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ മുന്‍പിലേക്ക് എത്തുക 590 ക്രിക്കറ്റ് താരങ്ങള്‍. താര ലേലത്തില്‍ എത്തുന്ന കളിക്കാരുടെ അന്തിമ പട്ടിയ പുറത്തുവിട്ടു. ഫെബ്രുവരി 12,13 തിയതികളിലാണ് താര ലേലം. 

590 കളിക്കാരില്‍ 228 താരങ്ങള്‍ ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചവരും 335 താരങ്ങള്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്തവരുമാണ്. അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് കളിക്കാരും ലേലത്തിനെത്തുന്നു. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇഷന്‍ കിഷന്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലേലത്തിലേക്ക് എത്തുന്ന പ്രമുഖ ഇന്ത്യന്‍ കളിക്കാര്‍. 

34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപ

48 കളിക്കാരാണ് അടിസ്ഥാന വില രണ്ട് കോടിയായുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയായുള്ളത് 20 കളിക്കാരും. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഐപിഎല്ലിനായി എത്തുന്നത്, 47 കളിക്കാര്‍. 

34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും താര ലേലത്തിന്‌

34 വെസ്റ്റ് ഇന്‍ഡീസ് കളിക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 33 സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടേയും 24 ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് കളിക്കാരുടേയും 23 ശ്രീലങ്കന്‍ കളിക്കാരുടേയും പേരുകള്‍ താര ലേലത്തിലേക്ക് എത്തും. 17 അഫ്ഗാന്‍ കളിക്കാരാണ് താര ലേലത്തിനായി എത്തുക. ബംഗ്ലാദേശിന്റേയും അയര്‍ലന്‍ഡിന്റേയും 5 വീതം താരങ്ങള്‍. നമീബിയയുടെ മൂന്നും സ്‌കോട്ട്‌ലന്‍ഡിന്റെ രണ്ടും കളിക്കാരുണ്ട്. സിംബാബ്വെ, നേപ്പാള്‍, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കളിക്കാര്‍ വീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ