കായികം

'രോഹിത് ശര്‍മയുടെ വിക്കറ്റ് ഓസ്‌ട്രേലിയ ആഘോഷിച്ചത് പ്രകോപിപ്പിച്ചു', ഗബ്ബയിലെ 91 റണ്‍സിലേക്ക്‌ ചൂണ്ടി ശുഭ്മാന്‍ ഗില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗബ്ബയില്‍ 328 റണ്‍സ് ചെയ്‌സ് ചെയ്ത് ഇന്ത്യ ജയം പിടിച്ചപ്പോള്‍ 91 റണ്‍സോടെ രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്‍ നിറഞ്ഞു നിന്നിരുന്നു. അന്ന് ക്രീസില്‍ ഏറെ നേരം തുടരാന്‍ പാകത്തില്‍ തന്നെ പ്രചോദിപ്പിച്ചത് എന്ത് എന്ന് വെളിപ്പെടുത്തുകയാണ് ശുഭ്മാന്‍ ഗില്‍ ഇപ്പോള്‍. 

ഗബ്ബ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഓസീസ് കളിക്കാര്‍ നടത്തിയ ആഘോഷമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ഗില്‍ പറയുന്നു. ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു എന്നാണ് അവര്‍ കരുതിയത്. രോഹിത്തിന്റെ വിക്കറ്റ് വീണപ്പോള്‍ വലിയ ആഘോഷങ്ങള്‍ ഇല്ലാതെ അവരുടെ ജോലി കഴിഞ്ഞു എന്നത് പോലെയായിരുന്നു മനോഭാവം, ഗില്‍ പറയുന്നു. 

പ്രധാന സംശയം പേസിനെ കൈകാര്യം ചെയ്യാനാവുമോ എന്നതാണ്

ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം കുറിക്കുന്ന യുവതാരത്തിന്റെ മനസിലെ പ്രധാന സംശയം പേസിനെ കൈകാര്യം ചെയ്യാനാവുമോ എന്നതാണ്. കമിന്‍സ്, സ്റ്റാര്‍ക്ക് എന്നിവരുടെ പേസ് എല്ലാവര്‍ക്കും അറിയാം. ലൈനും ലെങ്ത്തുമാണ് ഹെയ്‌സല്‍വുഡിന്റെ കരുത്ത്. എന്നാല്‍ ആ സംശയത്തെ ഇല്ലാതാക്കാന്‍ എനിക്ക് കഴിഞ്ഞതോടെ പേസിനെ നേരിടാനുള്ള ബുദ്ധിമുട്ടും മാറിയെന്നും ഗില്‍ പറയുന്നു. 

പൂജാരയ്‌ക്കൊപ്പം നിന്ന് ഗബ്ബയില്‍ ഗില്‍ 114 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. എന്നാല്‍ ഗില്ലിന് സെഞ്ചുറി നഷ്ടമായി. പിന്നാലെ ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. 89 റണ്‍സ് ആണ് ഋഷഭ് പന്ത് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

ഇന്ത്യന്‍ കോച്ച്; റഡാറില്‍ ഫ്‌ളെമിങും പോണ്ടിങും?

ഇന്ത്യയിലെ ഒരേ ഒരു സീറോ വേസ്റ്റ് ഫുഡ് ഇന്‍ഡസ്ട്രി? നാളികേര സംസ്‌കരണ പ്ലാന്റിന്റെ വിഡിയോ വൈറല്‍

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?