കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് വ്യാപനം; വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നീട്ടിവെയ്ക്കുമോ?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോവിഡ് വ്യാപനം. ഏതാനും കളിക്കാര്‍ക്കും ടീം ഒഫിഷ്യലുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചു.

ബാറ്റ്‌സ്്മാന്‍മാരായ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്ക് വാദ് എന്നിവര്‍ക്കും മൂന്ന് ഒഫിഷ്യലുകള്‍ക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. 

മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിനായാണ് താരങ്ങള്‍ അഹമ്മദാബാദില്‍ എത്തിയത്. ഫെബ്രുവരി ആറിനാണ് ആദ്യ മത്സരം. ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 

ബിസിസിഐ മെഡിക്കല്‍ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരമ്പര നീട്ടിവെയ്ക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന