കായികം

എന്തുകൊണ്ട് ഋഷഭ് പന്തിനെ ഓപ്പണറാക്കി? രോഹിത് ശര്‍മയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ആദ്യ ഏകദിനത്തില്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് ഇഷാന്‍ കിഷന്‍. രണ്ടാം ഏകദിനത്തില്‍ രാഹുല്‍ ആയിരിക്കും രോഹിത്തിനൊപ്പം ഇറങ്ങുക എന്ന കരുതിയവര്‍ ഞെട്ടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ആണ് ന്യൂബോള്‍ നേരിടാന്‍ രോഹിത്തിനൊപ്പം ക്രീസിലേക്ക് ഇറങ്ങിയത്. അതിന് പിന്നിലെ കാരണം പറയുകയാണ് രോഹിത്. 

പരീക്ഷണങ്ങള്‍ നടത്താന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. പന്തിനെ ഓപ്പണറായി ഇറക്കിയായിരുന്നു ഇന്നത്തെ പരീക്ഷണം. എല്ലായ്‌പ്പോഴത്തേക്കുമായല്ല പന്തിനെ ഓപ്പണറാക്കിയത്. അടുത്ത കളിയില്‍ ശിഖര്‍ ധവാനെ കൊണ്ടുവരും. ധവാന് ലഭിക്കേണ്ട മത്സര സമയം നല്‍കും. എങ്കിലും വ്യത്യസ്തമായ പല പരീക്ഷണങ്ങളും ചെയ്യേണ്ടതുണ്ട്, രോഹിത് ശര്‍മ പറയുന്നു. 

മത്സരങ്ങള്‍ തോല്‍ക്കുന്നത് വിഷയമല്ല

അവിടേയുമിവിടേയുമായി മത്സരങ്ങള്‍ തോല്‍ക്കുന്നത് വിഷയമല്ല. ഈ പരീക്ഷണങ്ങള്‍ തുടരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പല താരങ്ങള്‍ക്കും മത്സര സമയം ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ അതിനൊപ്പം തന്നെ സ്ഥിരത പുലര്‍ത്തുന്ന കളിക്കാര്‍ക്ക് ടീമില്‍ കൂടുതല്‍ സമയം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. 

പരമ്പര ജയം സന്തോഷം നല്‍കുന്നു. ഞങ്ങള്‍ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ മുന്‍പില്‍ പ്രതിസന്ധികളുണ്ടായി. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടേത് പോലത്തെ കൂട്ടുകെട്ടാണ് നമുക്ക് വേണ്ടത്. വലിയ പക്വത അവര്‍ അവിടെ പ്രകടമാക്കി. മുന്‍നിര വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ മുന്നോട്ട് വന്ന് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുന്ന കളിക്കാരെയാണ് നമുക്ക് വേണ്ടത് എന്നും രോഹിത് ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി