കായികം

വളര്‍ത്തു പൂച്ചയ്ക്ക് ക്രൂര മര്‍ദനം, ഫ്രഞ്ച് താരം കുര്‍ട് സൗമയ്ക്ക് കുരുക്ക് മുറുകുന്നു; കരാര്‍ റദ്ദാക്കി അഡിഡാസും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വളര്‍ത്തു പൂച്ചയെ ഉപദ്രവിച്ച വെസ്റ്റ് ഹാമിന്റെ ഫ്രഞ്ച് താരം കുര്‍ട് സൗമയുമായുള്ള കരാറുകള്‍ റദ്ദാക്കി അഡിഡാസ്. സൗമയുടെ കരിയറിന് തന്നെ അവസാനമായേക്കാവുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്‍പോട്ട് പോകുന്നത്. 

തന്റെ വളര്‍ത്തു പൂച്ചയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വീഡിയോ സൗമ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ വലിയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. വെസ്റ്റ് ഹാമിന്റെ വാറ്റ്‌ഫോര്‍ഡിന് എതിരായ കളിയില്‍ സൗമയെ കളത്തിലിറക്കിയിരുന്നില്ല. 

ഇനിയുള്ള വെസ്റ്റ് ഹാമിന്റെ മത്സരങ്ങളിലും കളിപ്പിക്കില്ലെന്നാണ് ക്ലബിന്റെ നിലപാട്. താനും ഒരു മൃഗസ്‌നേഹിയാണെന്നാണ് വെസ്റ്റ് ഹാം പരിശീലകന്‍ ഡേവിഡ് മോയസ് പ്രതികരിച്ചത്. സൗമയില്‍ നിന്ന് പിഴ ഈടാക്കിയതായി വെസ്റ്റ് ഹാം വെളിപ്പെടുത്തി. 

അഡിഡാസ് ആണ് സൗമയുടെ കിറ്റ് സ്‌പോണ്‍സര്‍. എന്നാല്‍ ഇനി സൗമയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് അഡിഡാസ് കരാര്‍ റദ്ദാക്കി. മറ്റ് പല കമ്പനികളും സൗമയുമായുള്ള കരാര്‍ അവസാനിപ്പിച്ചു. സൗമയെ പ്രോസിക്യൂട്ട് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ച ഓണ്‍ലൈന്‍ പരാതിയില്‍ രണ്ട് ലക്ഷം പേര്‍ ഒപ്പിട്ടു കഴിഞ്ഞു. 

പൊലീസും സൗമക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. മൃഗസ്‌നേഹികളുടെ സംഘടനകളും സൗമക്കെതിരെ രംഗത്തെത്തുന്നു. സൗമ മാപ്പ് ചോദിച്ചെങ്കിലും താരത്തിന് വലിയ നിയമ നടപടികള്‍ നേരിടേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി