കായികം

15 ഡക്കുകള്‍! ആ മോശം റെക്കോര്‍ഡ് പട്ടികയില്‍ ഇനി കോഹ്‌ലിയും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കരിയറിലെ മോശം ഫോമിലൂടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഇപ്പോള്‍ കടന്നു പോകുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സംപൂജ്യനായി മടങ്ങിയതിന് പിന്നാലെ ഒരു മോശം റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലെത്തി. 

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി നാലാം സ്ഥാനത്ത് എത്തി. ഏകദിനത്തില്‍ ഇത് 15ാം തവണയാണ് താരം സംപൂജ്യനായി മടങ്ങുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവ്‌രാജ് സിങ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് പിന്നാലെയാണ് കോഹ്‌ലിയും പട്ടികയിലെത്തിയത്. 

വിന്‍ഡീസിന് എതിരായ മൂന്ന് ഏകദിനത്തിലും ബാറ്റിങ്ങില്‍ കോഹ്‌ലി പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തില്‍ നേടിയ 18 റണ്‍സ് ആണ് പരമ്പരയിലെ കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഒരു അര്‍ധ ശതകം പോലുമില്ലാതെ 2015ന് ശേഷം ഇത് ആദ്യമായാണ് കോഹ് ലി ഒരു ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്. 

2019ന് സെഞ്ചുറി നേടാന്‍ കോഹ് ലിക്ക് കഴിഞ്ഞിട്ടില്ല. ഇത് സെഞ്ചുറി ഇല്ലാതെ കോഹ് ലിയുടെ തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന പരമ്പരയാണ്. 2020 മുതല്‍ ഇതുവരെ കോഹ് ലി ഏഴാം വട്ടമാണ് പൂജ്യത്തിന് പുറത്താവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം