കായികം

ഡിവില്ലിയേഴ്‌സിന് പകരം ഡുപ്ലസിസ്, 7 കോടി രൂപയ്ക്ക് ടീമിലെത്തിച്ച് ബാംഗ്ലൂര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഡിവില്ലിയേഴ്‌സ് ഐപിഎല്‍ വിട്ടതിന് പിന്നാലെ മറ്റൊരു സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാനായ ഡുപ്ലസിസിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഏഴ് കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരനായ ഡുപ്ലസിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 

വാര്‍ണര്‍ ഡല്‍ഹിയില്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 6.25 കോടി രൂപയാണ് ഷമിയുടെ പ്രതിഫലം. ബാംഗ്ലൂരിനോട് പോരിട്ടാണ് ഷമിയെ ഗുജറാത്ത് സ്വന്തമാക്കിയത്. ന്യുസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ തിരികെ ടീമിലെത്തിക്കാന്‍ മുംബൈ ശ്രമിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് അനുവദിച്ചില്ല. 8 കോടി രൂപയ്ക്കാണ് ബോള്‍ട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. 

ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് താര ലേലത്തിലൂടെ വീണ്ടും ടീമിലെത്തിച്ചു. ഡികോക്കിനെ 6.75 കോടി രൂപയ്ക്ക് ലഖ്‌നൗ
സ്വന്തമാക്കിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറിനെ ഡല്‍ഹി ടീമിലെത്തിച്ചത് 6.25 കോടി രൂപയ്ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു