കായികം

ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ത്യ; ഇന്ന് രണ്ടാം അങ്കം; ആവേഷ് ഖാന്‍ അരങ്ങേറ്റം കുറിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ ട്വന്റി20യില്‍ ആറ് വിക്കറ്റിന്റെ ജയം പിടിച്ച് ഇന്ത്യ 1-0ന് മുന്‍പിലാണ്. ആവേശ് ഖാന് അരങ്ങേറ്റത്തിനുള്ള അവസരം ഇന്ന് ലഭിച്ചേക്കും. 

ആദ്യ ട്വന്റി20ക്കിടയില്‍ ദീപക് ചഹറിനും വെങ്കടേഷ് അയ്യറിനും പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും രണ്ടാമത്തെ ട്വന്റി20ക്ക് ഉണ്ടാവുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യ ട്വന്റി20യില്‍ ഫീല്‍ഡ് ചെയ്യവെ വെങ്കടേഷ് അയ്യരുടെ വിരലിനാണ് പരിക്കേറ്റത്. വെങ്കടേഷ് അയ്യര്‍ക്ക് കളിക്കാനാവാതെ വന്നാല്‍ ശാര്‍ദുല്‍ താക്കൂര്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും. 

വെങ്കടേഷ് അയ്യറിനും ദീപക് ചഹറിനും പരിക്ക് 

ആദ്യ ട്വന്റി20യില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ദീപക് ചഹറിനും പരിക്കേറ്റത്. ദീപക് ചഹറിനും കളിക്കാനാവാതെ വന്നാല്‍ ആവേശ് ഖാനോ മുഹമ്മദ് സിറാജോ ഇലവനിലേക്ക് എത്തും. ഭുവിയും ഹര്‍ഷല്‍ പട്ടേലും സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത. ആവേഷ് ഖാന്‍ ഏറെ നാളായി ടീമിനൊപ്പമുണ്ടെങ്കിലും അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. 

ചഹലിനൊപ്പം സ്പിന്നില്‍ രവി ബിഷ്‌നോയ് തന്നെ ഇറങ്ങും. മോശം ഫോമിലാണെങ്കിലും കോഹ് ലി മൂന്നാം സ്ഥാനത്ത് തുടരും. സൂര്യകുമാര്‍ യാദവ് നാലാമതും ഋഷഭ് പന്ത് പന്ത് അഞ്ചാമതും സ്ഥാനം ഉറപ്പിക്കുന്നു. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍/ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍/മുഹമ്മദ് സിറാജ്/ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ചഹല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ