കായികം

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസ്; ഇന്ത്യ പൊരുതുന്നു 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു. 

പത്തോവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമ 11 റൺസുമായും സൂര്യകുമാർ യാദവ് അഞ്ച് റൺസുമായും ക്രീസിൽ.

ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ് (നാല്), ഇഷാന്‍ കിഷാന്‍ (34), ശ്രേയസ് അയ്യര്‍ (25) എന്നിവരാണ് പുറത്തായത്. റുതുരാജിനെ ജാസന്‍ ഹോള്‍ഡര്‍ കെയ്ല്‍ മേയേഴ്‌സിന്റെ കൈകളില്‍ എത്തിച്ചു. ഇഷാന്‍ കിഷനെ റോസ്റ്റന്‍ ചെയ്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. ശ്രേയസിന്റെ വിക്കറ്റ് ഹെയ്ഡന്‍ വാല്‍ഷിനാണ്. താരത്തെ ഹോള്‍ഡര്‍ പിടിച്ച് പുറത്താക്കി. 

ഇന്ത്യക്കായി ആവേശ് ഖാന്‍ ഇന്ന് അരങ്ങേറ്റം കുറിച്ചു. വിരാട് കോഹ്‌ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചു. റുതുരാജ്, ശ്രേയസ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമിലിടം കണ്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്