കായികം

ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍, റണ്‍വേട്ടയിലെ ഒന്നാം സ്ഥാനം; 3 വമ്പന്‍ റെക്കോര്‍ഡുകള്‍ രോഹിത്തിന് മുന്‍പില്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഒരു വൈറ്റ്‌ബോള്‍ ജയം പോലും ഇല്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യന്‍ പര്യടനം കഴിഞ്ഞ് മടങ്ങുന്നത്. പിന്നാലെ മുന്‍പിലെത്തിയിരിക്കുന്ന ശ്രീലങ്കയ്‌ക്കെതിരേയും പരമ്പര തൂത്തുവാരുക ലക്ഷ്യമിട്ടാണ് രോഹിത്തും കൂട്ടരും ഇറങ്ങുന്നത്. എന്നാല്‍ ഇവിടെ പല വ്യക്തിഗത നേട്ടങ്ങളും രോഹിത് തന്റെ പേരിലാക്കിയേക്കും. 

ചെറിയ സമയത്തില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ തുടരെ തൂത്തുവാരുന്ന ക്യാപ്റ്റന്‍ എന്ന നേട്ടം രോഹിത് സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷുഐബ് മാലിക്കിനെ രോഹിത് മറികടന്നേക്കും. 

ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍

ട്വന്റി20 ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡ് ആണ് രോഹിത്തിന്റെ പേരിലേക്ക് വരുന്നത്. 124 ട്വന്റി20 മത്സരങ്ങളാണ് മാലിക്ക് കളിച്ചത്. രോഹിത് ഇതുവരെ കളിച്ചത് 122 മത്സരങ്ങളും. ശ്രീലങ്കക്കെതിരായ മൂന്ന് ട്വന്റി20യുടെ പരമ്പര കഴിയുന്നതോടെ രോഹിത് ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാവും. 

ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം

ട്വന്റി20യിലെ റണ്‍വേട്ടയിലെ ഒന്നാം സ്ഥാനം രോഹിത് ശര്‍മ ലങ്കക്കെതിരായ പരമ്പരയിലൂടെ തിരികെ പിടിച്ചേക്കും. 37 റണ്‍സ് കൂടിയാണ് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ രോഹിത്തിന് വേണ്ടത്. വിരാട് കോഹ് ലി ലങ്കക്കെതിരായ ട്വന്റി20 പരമ്പര കളിക്കാത്തത് ഇവിടെ രോഹിത്തിന് തുണയാവും. 

ബാബര്‍ അസമിന്റെ റെക്കോര്‍ഡും തകര്‍ത്തേക്കും

ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് എന്ന നേട്ടത്തില്‍ ബാബര്‍ അസമാണ് ഒന്നാമത്. ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യില്‍ 63 റണ്‍സ് കൂടി നേടാന്‍ കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ട്വന്റി20 ക്യാപ്റ്റന്‍ എന്ന നേട്ടം രോഹിത്തിന്റെ പേരിലേക്ക് എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ