കായികം

'ബൂമ്രയ്ക്ക് കൈക്കൂലി നല്‍കാന്‍ നോക്കി, നടന്നില്ല'; വൈസ് ക്യാപ്റ്റന് മുന്‍പില്‍ ശ്രേയസ് വെച്ച ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ ബൗള്‍ ചെയ്യാന്‍ ആഗ്രഹിച്ചതായി ശ്രേയസ് അയ്യര്‍. പന്തെറിയാനുള്ള അവസരത്തിനായി വൈസ് ക്യാപ്റ്റന്‍ ബൂമ്രയ്ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് ശ്രേയസിന്റെ പ്രതികരണം.

ബൗള്‍ ചെയ്യാനുള്ള അവസരത്തിനായി ഞാന്‍ ശ്രമിച്ചു. 16ാം ഓവറില്‍ ആരെല്ലാമാണ് അവസാന ഓവറുകള്‍ എറിയേണ്ടത് എന്ന് രോഹിത് ബൂമ്രയോട് പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് അവസരത്തിനായി ഞാന്‍ ബൂമ്രയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല, ആദ്യ ട്വന്റി20ക്ക് ശേഷം ശ്രേയസ് പറയുന്നു.

ശ്രേയസിന്റെ അവസരം നഷ്ടപ്പെടുത്തിയത് ബൗളിങ്ങിലെ പിന്നോട്ട് പോക്ക്‌

അവസാന ഓവറുകളില്‍ രോഹിത് ഗ്രൗണ്ട് വിട്ടപ്പോള്‍ ബൂമ്രയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഏഴ് ബൗളര്‍മാരാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. ദീപക് ഹൂഡയ്ക്കും വെങ്കടേഷിനും അവസരം ലഭിച്ചപ്പോള്‍ ശ്രേയസിന്റെ കൈകളിലേക്ക് പന്ത് എത്തിയില്ല. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ശ്രേയസ് അയ്യരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തത് ചോദ്യം ചെയ്ത് രോഹിത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന കളിക്കാരനെ കണ്ടെത്താനാണ് ശ്രമം എന്നായിരുന്നു ഇതിന് രോഹിത് നല്‍കിയ മറുപടി. ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20ക്ക് മുന്‍പ് നെറ്റ്‌സില്‍ ശ്രേയസ് ബൗളിങ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിമര്‍ശനങ്ങള്‍ക്കു സ്വാഗതം, ഒരാള്‍ക്കും ഒരു പ്രത്യേക പരിഗണനയും ഇല്ല'

ഭാര്യയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിച്ചു; വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

'ജയ വരുവോ നിങ്ങളുടെ കല്യാണത്തിന് ?'; അനശ്വരയുടെ പോസ്റ്റിന് കമന്റുമായി ആരാധകർ

പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം

എപ്പോഴും അസുഖം? രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ ഇവ ശീലമാക്കാം