കായികം

ലക്ഷ്യം പരമ്പര; ടോസ് ഇന്ത്യക്ക്; ശ്രീലങ്കയെ ബാറ്റിങിന് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനം ആരംഭിക്കും. ടോസ് നേടി ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. 

ഇന്നത്തെ വിജയത്തോടെ പരമ്പര നേട്ടം മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിനെ കാത്തിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ ഒരു ലോക റെക്കോര്‍ഡും താരത്തിന് സ്വന്തമാകും. 

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിതിന് മുന്നിലുള്ളത്. നിലവില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത്. 

രോഹിതിന്റെ കീഴില്‍ നാട്ടില്‍ 16 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ 15 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ഹോം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടി20 പോരാട്ടങ്ങള്‍ വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഹിറ്റ്മാന്‍ സ്വന്തം പേരിലേക്ക് മാറ്റാം. വിരാട് കോഹ്‌ലിക്ക് 13 വിജയങ്ങളും മുന്‍ നായകന്‍ എംഎസ് ധോനിക്ക് 10 വിജയങ്ങളുമാണ് അക്കൗണ്ടിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്