കായികം

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: മുൻ ബ്രസീൽ താരവും ഫുട്ബോൾ  ഇതിഹാസവുമായ റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യകാല ക്ലബായ ക്രുസെയ്‌റോയാണ് ഇക്കാര്യം അറിയിച്ചത്. 45കാരനായ താരത്തിന് ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ക്രുസെയ്‌റോ ക്ലബിന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ താരം വാങ്ങിയിരുന്നു. ക്ലബിന്റെ 101ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് റൊണാൾഡോ രോഗ ബാധിതനാകുന്നത്. ഇതോടെ താരം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പിലാണ് ക്ലബ് താരത്തിന് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 

2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാൾഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 19993-ൽ 16-ാം വയസിലായിരുന്നു ക്രുസെയ്‌റോയ്ക്കായുള്ള റൊണാൾഡോയുടെ അരങ്ങേറ്റം. 1997ലും 2002ലും ബാലൺ ഡി ഓർ പുരസ്‌കാരവും നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്