കായികം

മൂന്നാം ദിനം മികച്ച തുടക്കം, പിന്നാലെ തുടരെ നാല് വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: വാന്‍ഡറേഴ്‌സില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോഴേക്കും ഇന്ത്യ പതറുന്നു. മൂന്നാം ദിനം ആദ്യ സെഷന്റെ തുടക്കത്തില്‍ രഹാനെയും പൂജാരയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ രഹാനെ മടങ്ങിയതിന് പിന്നാലെ മൂന്ന് വിക്കറ്റുകള്‍ തുടരെ വീണു. 

മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 161 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. രണ്ടാം ദിനം 58 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 

രഹാനെയും പൂജാരയും ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി

രഹാനെയും പൂജാരയും ബൗണ്ടറികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. 78 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്. പൂജാര 86 പന്തില്‍ നിന്ന് 10 ഫോറോടെ 53 റണ്‍സ് നേടി.

രഹാനയെ റബാഡ മടക്കിയതിന് തൊട്ടുപിന്നാലെ പൂജാരയും വീണു. ഋഷഭ് പന്ത് മൂന്ന് പന്തില്‍ ഡക്കായി മടങ്ങി. റബാഡയാണ് ഈ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. പിന്നാലെ 14 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്ത് നിന്ന അശ്വിനെ എന്‍ഗിഡിയും മടക്കി. 200ന് മുകളിലേക്ക് ലീഡ് എത്തിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി