കായികം

വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യയെ മിതാലി രാജ് നയിക്കും, ജെമിമ പുറത്ത്, 15 അംഗ ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മിതാലി രാജ് ആണ് ക്യാപ്റ്റന്‍. ഹര്‍മന്‍പ്രീത് കൗര്‍ വൈസ് ക്യാപ്റ്റന്‍. 

ന്യൂസിലാന്‍ഡ് വേദിയാവുന്ന ലോകകപ്പിനായി 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ലോകകപ്പ്. ഫാസ്റ്റ് ബൗളര്‍ ശിഖാ പാണ്ഡേ, ബാറ്റര്‍ ജെമിമ റോഡ്രിഗസ് എന്നിവരാണ് ടീമില്‍ ഉള്‍പ്പെടാതിരുന്ന പ്രമുഖ താരങ്ങള്‍. 

2021ല്‍ മോശം ഫോമില്‍ ജെമിമ റോഡ്രിഗസ്‌

ഫോമില്ലായ്മ ചൂണ്ടിയാണ് ജെമിമ, ശിഖാ പാണ്ഡേ എന്നിവരെ ഒഴിവാക്കിയത്. 2021ല്‍ ഇന്ത്യക്കായി കളിച്ച ഒരു മത്സരത്തില്‍ പോലും സ്‌കോര്‍ രണ്ടക്കം കടത്താന്‍ ജെമിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ശിഖ പാണ്ഡേയ്ക്കും ടീമിനായി മികവ് പുറത്തെടുക്കാനായിരുന്നില്ല. 

ഏകദിന ലോകകപ്പിന് മുന്‍പായി ന്യൂസിലാന്‍ഡില്‍ ഏകദിന പരമ്പരയും ഇന്ത്യന്‍ സംഘം കളിക്കും. അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ലോകകപ്പിനുള്ള 15 അംഗ സംഘം തന്നെയാണ് ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലും കളിക്കുക. 

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: മിതാലി രാജ്(ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍(വൈസ് ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫലി വര്‍മ, യസ്തിക, ദീപ്തി, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹ് റാണ, ജുലന്‍, പൂജ, മേഘ്‌ന സിങ്, രേണുക സിങ് താക്കൂര്‍, താനിയ(വിക്കറ്റ് കീപ്പര്‍), രാജേശ്വരി, പൂനം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം