കായികം

'ജെറാർഡ് വിളിച്ചു'- കുട്ടീഞ്ഞോ ബാഴ്സലോണ വിട്ട് ആസ്റ്റൺ വില്ലയിൽ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബാഴ്സലോണയുടെ ബ്രസീൽ സൂപ്പർ താരം ഫിലിപ്പ് കുട്ടീഞ്ഞോ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തി. മുൻ ലിവർപൂൾ താരം കൂടിയായ കുട്ടീഞ്ഞോയെ സ്റ്റീഫൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലയാണ് സ്വന്തമാക്കിയത്. താരത്തെ വായ്പാടിസ്ഥാനത്തിലാണ് ക്ലബ് സ്വന്തം പാളയത്തിൽ എത്തിച്ചത്. 

നടപ്പു സീസൺ കഴിയുന്നതു വരെ കുട്ടീഞ്ഞോ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കും. അടുത്ത 48 മണിക്കൂറിനകം ബ്രസീൽ താരം ഇംഗ്ലണ്ടിലെത്തും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പരിശീലനത്തിൽ പങ്കെടുക്കും. ജാക്ക് ഗ്രീലിഷിന്റെ വിടവ് കുട്ടീഞ്ഞോയിലൂടെ നികത്താനാകുമെന്നാണ് ആസ്റ്റൺ വില്ല കരുതുന്നത്. 

ജെറാർഡുമായുള്ള അടുപ്പം കുട്ടീഞ്ഞോയ്ക്ക് ഗുണം ചെയ്യും. ലിവർപൂളിനു വേണ്ടി രണ്ടര വർഷത്തോളം ഇരുവരും ഒന്നിച്ചു കളിച്ചിട്ടുണ്ട്. 2018-ലാണ് കുട്ടീഞ്ഞോ ലിവർപൂൾ വിട്ട് ബാഴ്‌സയിലെത്തിയത്. പക്ഷേ ബാഴ്‌സയിൽ താളം കണ്ടെത്താൻ പാടുപെട്ട താരം പിന്നീട് ബയേൺ മ്യൂണിക്കിനു വേണ്ടി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. 

പുതിയ സീസണിൽ ബാഴ്സലോണയിൽ തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനിൽ പലപ്പോഴും സ്ഥാനം ലഭിച്ചില്ല. ഇതോടെയാണ് കുട്ടീഞ്ഞോ വായ്പാ അടിസ്ഥാനത്തിൽ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്