കായികം

134 കിമീ വേഗതയില്‍ ഡെലിവറി, സ്റ്റംപിലിടിച്ചിട്ടും താഴെ വീഴാതെ ബെയില്‍സ്; ആഷസിലെ വിചിത്ര സംഭവം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മണിക്കൂറില്‍ 134 കിമീ വേഗതയില്‍ എത്തിയ പന്ത് സ്റ്റംപില്‍ സ്പര്‍ശിച്ചിട്ടും ഇളകാതെ ബെയില്‍സ്. ആഷസിലെ സിഡ്‌നി ടെസ്റ്റില്‍ ബെന്‍ സ്റ്റോക്ക്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 

സ്റ്റോക്ക്‌സിന് നേരെ ഓസ്‌ട്രേലിയ ഉയര്‍ത്തി എല്‍ബിഡബ്ല്യു അപ്പീലില്‍ അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ സ്റ്റോക്ക്‌സ് റിവ്യു എടുത്തു. ഇവിടെ കാമറൂണിന്റെ ഡെലിവറി സ്റ്റംപില്‍ കൊള്ളുന്നതായി വ്യക്തമായിരുന്നു. പക്ഷേ സ്റ്റംപില്‍ തൊട്ട പന്ത് ദിശമാറി പോയി. ബെയില്‍സ് താഴെ വീണില്ല. 

ആ സമയം സ്‌റ്റോക്ക്‌സ് പുറത്തായിരുന്നു എങ്കില്‍ ഇംഗ്ലണ്ട് 57-5 എന്ന നിലയിലേക്ക് തകര്‍ന്നാനെ. എന്നാല്‍ ഭാഗ്യം തുണച്ചതോടെ ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം നിന്ന് സ്റ്റോക്ക്‌സ് കൂട്ടുകെട്ട് ഉയര്‍ത്തി. ബെയര്‍സ്‌റ്റോ സെഞ്ചുറി നേടിയപ്പോള്‍ സ്‌റ്റോക്ക്‌സ് അര്‍ധ ശതകം നേടി പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ