കായികം

അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം, കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം; ഇന്ത്യന്‍ പേസറെ തഴയുന്നതില്‍ പൊള്ളോക്ക്‌

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇഷാന്ത് ശര്‍മയുമായി ടീം മാനേജ്‌മെന്റ് വേണ്ട രീതിയില്‍ ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് സൗത്ത് ആഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഷോണ്‍ പൊള്ളോക്ക്. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയ്ക്ക് പകരം ഉമേഷ് യാദവിനെ ഇന്ത്യ ഇറക്കിയത് ചൂണ്ടിയാണ് പൊള്ളോക്കിന്റെ പ്രതികരണം. 

ആശയവിനിമയം ശരിയായ നിലയില്‍ നടക്കണം. ടീമിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ പരിഗണിച്ച് വേണ്ട ബഹുമാനം നല്‍കണം. എന്തുകൊണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന കാരണം ബോധ്യപ്പെടുത്തണം. അങ്ങനെ വ്യക്തമായ കാരണം പറയുമ്പോള്‍ കളിക്കാര്‍ അത് അംഗീകരിക്കും, പൊള്ളോക്ക് പറയുന്നു. 

പുറത്തിരിക്കേണ്ടി വരിക എന്നത് എളുപ്പമല്ല

ഇത്രയും മത്സരങ്ങള്‍ കളിച്ച് ടീമിനായി വളരെ കാര്യങ്ങള്‍ ചെയ്തതിന് ശേഷം പുറത്തിരിക്കേണ്ടി വരിക എന്നത് എളുപ്പമല്ല. സൗത്ത് ആഫ്രിക്കയിലെ സാഹചര്യങ്ങള്‍ അനുകൂലമാണ്. ഇവിടെ അവസരം ലഭിക്കാനായി ഇഷാന്ത് ആഗ്രഹിച്ചിട്ടുണ്ടാവും എന്നും പൊള്ളോക്ക് ചൂണ്ടിക്കാണിക്കുന്നു. 

മുഹമ്മദ് സിറാജിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഉമേഷ് യാദവിനെയാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലും ഇഷാന്ത് ശര്‍മയ്ക്ക് പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്