കായികം

'അന്ന് സച്ചിനെ രക്ഷിച്ചപ്പോള്‍ നിങ്ങള്‍ ഡിആര്‍എസിന് കയ്യടിച്ചു, ഇപ്പോള്‍ എന്തുപറ്റി? '

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: കേപ്ടൗണ്‍ ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ മുന്‍ താരം സയീദ് അജ്മല്‍. 2011ലെ ലോകകപ്പില്‍ ഡിആര്‍എസിലൂടെ സച്ചിന്‍ ഔട്ട് അല്ലെന്ന വിധി വന്നപ്പോള്‍ സാങ്കേതിക വിദ്യയെ പിന്തുണച്ചവരാണ് ഇപ്പോള്‍ കുറ്റം പറയുന്നത് എന്ന് സയീദ് അജ്മല്‍ പറഞ്ഞു. 

അത് ഔട്ട് ആണെന്ന് ഉറപ്പിച്ചതിന് ശേഷം വിപരീത ഫലം വരുമ്പോള്‍ അംഗീകരിക്കാന്‍ പ്രയാസമാണ്. 2011ലെ ലോകകപ്പില്‍ സച്ചിനെതിരായ എന്റെ ഡെലിവറി പന്തില്‍ തൊടാതെ പോകാന്‍ ഒരു കാരണവും ഉണ്ടായില്ല. ഇവിടെ എല്‍ഗറിന് എതിരെ വന്ന അശ്വിന്റെ പന്ത് പോലെ, സയിദ് അജ്മല്‍ പറയുന്നു. 

ഇന്ന് അവര്‍ക്ക് സാങ്കേതിക വിദ്യ വിശ്വസനീയമല്ല

അന്ന് സച്ചിന്‍ ഔട്ട് അല്ലെന്ന ഡിആര്‍എസ് ഫലം വന്നതോടെ സാങ്കേതിക വിദ്യ കൃത്യമാണ്, മികച്ചതാണ് എന്നെല്ലാമാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ ഇന്ന് അതേ ആളുകളാണ് സാങ്കേതിക വിദ്യ വിശ്വസനീയമല്ല എന്ന് പറഞ്ഞ് പ്രശ്മുണ്ടാക്കിയത് എന്നും പാക് മുന്‍ താരം ആരോപിക്കുന്നു. 

2011 ലോകകപ്പില്‍ 23 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സച്ചിന്‍ ഔട്ട് ആയത്. എന്നാല്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഡിആര്‍എസിലൂടെ തിരുത്തി. ജീവന്‍ തിരികെ കിട്ടിയതോടെ സച്ചിന്‍ 85 റണ്‍സ് ആണ് കളിയില്‍ സ്‌കോര്‍ ചെയ്തത്. കളിയിലെ താരമായതും സച്ചിന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ