കായികം

റൂട്ടിന് പിന്നാലെ ടെസ്റ്റിനൊരുങ്ങാന്‍ ബെന്‍ സ്റ്റോക്ക്‌സും; ഐപിഎല്ലില്‍ നിന്ന് പിന്മാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ്. സ്‌റ്റോക്ക്‌സിന്റെ പേര് ഐപിഎല്‍ താര ലേലത്തില്‍ ഉള്‍പ്പെടുത്തില്ല. 

നേരത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഐപിഎല്ലിന്റെ ഭാഗമാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്നതിന് വേണ്ടിയാണ് റൂട്ടും സ്റ്റോക്ക്‌സും ഐപിഎല്ലില്‍ നിന്ന് മാറി നില്‍ക്കുന്നത്. 

2021 സീസണ്‍ സ്റ്റോക്ക്‌സിന് നഷ്ടമായിരുന്നു

2021ല്‍ ഐപിഎല്ലില്‍ വിരലിന് പരിക്കേറ്റതോടെ സ്‌റ്റോക്ക്‌സിന് സീസണ്‍ നഷ്ടമായിരുന്നു. 2022 സീസണിലെ മെഗാ താര ലേലത്തിന് മുന്‍പായി ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാരെ രാജസ്ഥാന്‍ റോയല്‍സ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സ്‌റ്റോക്ക്‌സിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. 

മൊയിന്‍ അലി, ജോസ് ബട്ട്‌ലര്‍ എന്നീ ഇംഗ്ലീഷ് കളിക്കാരെ മാത്രമാണ് ഫ്രാഞ്ചൈസികള്‍ ടീമില്‍ നിലനിര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനും യശസ്വിക്കും ഒപ്പം ബട്ട്‌ലറെ നിലനിര്‍ത്തിയപ്പോള്‍ ചെന്നൈ മൊയിന്‍ അലിയെയാണ് ധോനിക്കും ജഡേജയ്ക്കും ഋതുരാജിനും ഒപ്പം ടീമില്‍ നിലനിര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി