കായികം

ഐപിഎല്‍ ഇന്ത്യയില്‍ തന്നെ; മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് മൂന്നാം തരംഗം വ്യാപിപിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്‍ വേദി മാറ്റുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. 2022ലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. എഎന്‍ഐയാണ് വാര്‍ത്ത പുറത്തുവിട്ടത്. 

കാണികളെ പ്രവേശിപ്പിക്കാതെ ഐപിഎല്‍ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ഡിവൈ പാട്ടീല്‍ സ്റ്റേഡിയം ഒപ്പം പുനെയിലും മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാര്‍ച്ച് 27 മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് ടീം ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് ബിസിസിഐ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനം എടുത്തത്. ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ വേദിയായി യുഎഇയെ പരിഗണിക്കണമെന്ന ആവശ്യം ഫ്രാഞ്ചൈസി ഉടമകള്‍ മുന്നോട്ടു വച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി