കായികം

ഇന്ത്യൻ ഹോക്കി ഇതിഹാസം ചരൺജിത് സിങ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഉന (ഹിമാചൽ പ്രദേശ്): ഒളിംപിക് സ്വർണ മെഡൽ ജേതാവും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ചരൺജിത് സിങ് (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ജന്മനാടായ ഹിമാചൽ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം. 

1964ലെ ടോക്യോ ഒളിംപിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1960 റോം ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ സംഘത്തിലും ഈ മിഡ്ഫീൽഡർ കളിച്ചിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും ചരൺജിത് സിങ് ഇടംനേടി. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂർണമായും നഷ്ടമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സ്ലോ ബോൾ എറിയു... കോഹ്‍ലി ഉപദേശിച്ചു, ധോനി ഔട്ട്!

ബിരുദ പ്രവേശനം: സിയുഇടി കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് ചൊവ്വാഴ്ച മുതല്‍, ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം

ഫോണ്‍ പൊലീസിനെ ഏല്‍പ്പിച്ചതിന്റെ വൈരാഗ്യം; പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമം; അറസ്റ്റ്

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്