കായികം

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഇംഗ്ലണ്ട്; ഓപ്പണിങ്ങില്‍ ഗില്ലിനൊപ്പം പൂജാര

സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: പരമ്പര വിജയം നിര്‍ണയിക്കുന്ന അവസാന ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. 

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ആദ്യ നാല് ടെസ്റ്റിലും കളിപ്പിക്കാതിരുന്ന ആര്‍ അശ്വിനെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ശാര്‍ദുല്‍ താക്കൂര്‍ ടീമിലേക്ക് വന്നു. എട്ടാമത് ബാറ്റിങ്ങിലും ഇന്ത്യക്ക് ശാര്‍ദുളിനെ ആശ്രയിക്കാനാവും. 

രോഹിത് ശര്‍മയുടെ അഭാവത്തില്‍ പൂജാരയാണ് ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റിലും ഗില്ലിന് പരിക്കേറ്റപ്പോള്‍ പൂജാര ഓപ്പമറുടെ റോളില്‍ ഇറങ്ങിയിരുന്നു. ഇംഗ്ലണ്ട് ടീമില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജയാണ് സ്പിന്നറുടെ റോളില്‍. നാല് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും ഒരു ഓള്‍റൗണ്ടറുമായയാണ് ഇന്ത്യ ഇറങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍