കായികം

'സൗത്തിയേക്കാള്‍ വേഗം കൂടുതലാണല്ലേ?' ബെയര്‍‌സ്റ്റോയെ സ്ലെഡ്ജ് ചെയ്ത് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ട് ബാറ്റര്‍ ബെയര്‍‌സ്റ്റോയെ സ്ലെഡ്ജ് ചെയ്തത് വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയുടെ പേര് പറഞ്ഞാണ് ബെയര്‍സ്‌റ്റോയെ കോഹ്‌ലി സ്ലെഡ്ജ് ചെയ്തത്. 

ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് 377 റണ്‍സ് നേടിയാണ് ബെയര്‍സ്‌റ്റോ ഇന്ത്യക്കെതിരെ ഇറങ്ങിയത്. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ മുഹമ്മദ് ഷമിയെ നേരിടാന്‍ ബെയര്‍സ്‌റ്റോ പ്രയാസപ്പെട്ടു. ഈ സമയമാണ് ടിം സൗത്തിയുടെ പേര് പറഞ്ഞ് കോഹ് ലിയുടെ സ്ലെഡ്ജ്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 14ാം ഓവറിലാണ് സംഭവം. സൗത്തിയേക്കാള്‍ കുറച്ച് വേഗക്കൂടുതല്‍ അല്ലേ എന്ന് ബെയര്‍സ്‌റ്റോയോട് കോഹ് ലി ചോദിക്കുന്നതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്.  53 പന്തില്‍ നിന്ന് 12 റണ്‍സോടെയാണ് മൂന്നാം ദിനം ബെയര്‍സ്‌റ്റോ ഇംഗ്ലണ്ടിനായി ബാറ്റിങ് പുനരാരംഭിച്ചത്. 

രണ്ടാം ദിനം ലീച്ചിന്റെ വിക്കറ്റ് മാത്രമാണ് ഷമിക്ക് വീഴ്ത്താനായത്. ബുമ്ര മൂന്ന് വിക്കറ്റ് പിഴുതു. ക്യാപ്റ്റന്‍ സ്റ്റോക്ക്‌സ് ആണ് ബെയര്‍സ്‌റ്റോയ്‌ക്കൊപ്പം ക്രീസില്‍. ആദ്യ സെഷനില്‍ തന്നെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളി വിടാനാവും ഇംഗ്ലണ്ടിന്റെ ശ്രമം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ