കായികം

'ഒന്നുകില്‍ സ്‌കോര്‍ ചെയ്യണം, അല്ലെങ്കില്‍ മാറി നില്‍ക്കണം'; കോഹ്‌ലിക്കെതിരെ ബിസിസിഐ വൃത്തങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന വിരാട് കോഹ്‌ലിയുടെ മേല്‍ സമ്മര്‍ദം കൂട്ടി ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. ഒന്നുകില്‍ നല്ല പ്രകടനം പുറത്തെടുക്കുക അല്ലെങ്കില്‍ മാറി നില്‍ക്കുക എന്നതാണ് കോഹ് ലിക്ക് മുന്‍പില്‍ ഇനിയുള്ള വഴിയെന്ന് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചതായി ഇന്‍സൈഡ്‌സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കോഹ് ലി. ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെന്ന് നിസംശയം പറയാം. എന്നാല്‍ ഫോം കണ്ടെത്താനാവാത്തത് മുന്നറിയിപ്പാണ്. ഫോം നോക്കിയാണ് സെലക്ടര്‍മാര്‍ സെലക്ട് ചെയ്യേണ്ടത്. അല്ലാതെ കളിക്കാരുടെ ഖ്യാതി നോക്കിയല്ല. എനിക്ക് ഇവിടെ പറയാനുള്ള അധികാരമില്ല. എന്നാല്‍ കോഹ് ലിക്ക് ഉടനെ ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്, ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. 

ഇംഗ്ലണ്ടില്‍ കോഹ്‌ലി റണ്‍സ് സ്‌കോര്‍ ചെയ്തില്ലെങ്കില്‍ സെലക്ടര്‍മാര്‍ ലോകകപ്പിലേക്കായി മറ്റ് ഓപ്ഷനുകള്‍ നോക്കേണ്ടതുണ്ടെന്നാണ് ബിസിസിഐ ഉന്നത വൃത്തങ്ങളില്‍ നിന്നുള്ള പ്രതികരണം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര കോഹ് ലിക്ക് നിര്‍ണായകമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഇംഗ്ലണ്ടിന് എതിരായ ആദ്യ ട്വന്റി20 കോഹ് ലി കളിക്കുന്നില്ല. അവസാന രണ്ട് ട്വന്റി20യാണ് കോഹ് ലി കളിക്കുന്നത്. ഇത് കോഹ് ലിയുടെ മേല്‍ സമ്മര്‍ദം കൂട്ടും. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ കോഹ് ലിക്ക് വിശ്രമം അനുവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

നാലിലേക്ക് കയറി റിയാന്‍ പരാഗ്

ഏറ്റവും കൂടുതല്‍ റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങള്‍

'കൂലി' തുടങ്ങുന്നതിന് മുൻപ് ശബരിമലയിൽ ദർശനം നടത്തി ലോകേഷ് കനകരാജ്

ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു