കായികം

'നിങ്ങളുടെ കോട്ട വീണു കഴിഞ്ഞു, ജനതയുടെ ശക്തി ജയിച്ചു, അന്തസ്സോടെ പുറത്തുപോവൂ'; പ്രക്ഷോഭത്തില്‍ അണിനിരന്ന് ജയസൂര്യ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ അണിനിരന്ന് മുന്‍ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന ജയസൂര്യ അതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചു.

താന്‍ എന്നും രാജ്യത്തെ ജനങ്ങള്‍ക്കൊമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ജയസൂര്യ ട്വിറ്ററില്‍ കുറിച്ചു. രാജ്യം ഇതുപോലെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ജനങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക. അതില്‍ ഉടന്‍ തന്നെ വിജയം ആഘോഷിക്കാനാവുമെന്ന് ജയസൂര്യ പറഞ്ഞു. 

'നിങ്ങളുടെ കോട്ട വീണു കഴിഞ്ഞു, ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു. അന്തസ്സു കാത്ത് രാജിവച്ചു പോവൂ'- ജയസൂര്യ എഴുതി
 

പ്രസിഡന്റിന്റെ വസതി കൈയേറി

പ്രക്ഷോഭകര്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ വസതി കയ്യേറി. ഇതേത്തുടര്‍ന്ന് പ്രസിഡന്റ് കൊട്ടാരം വിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് രാജ്യം വിട്ടതായും ലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.

പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. കൊളംബോയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ബാര്‍ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കര്‍ഫ്യൂ ഉത്തരവ് പൊലീസ് പിന്‍വലിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭക്ഷണവും ഇന്ധനവും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമാണ്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയില്‍ മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും