കായികം

1990ല്‍ അസ്ഹറുദ്ദീന്‍, പിന്നെ ധോനി, ഇപ്പോള്‍ രോഹിത്; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. ജയത്തോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരു നേട്ടത്തിലെത്തി. നായകനെന്ന നിലയിലാണ് രോഹിതിന്റെ നേട്ടം. ഇംഗ്ലീഷ് മണ്ണില്‍ ഏകദിന പരമ്പര നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നായകനായി രോഹിത് മാറി. 

മഹേന്ദ്ര സിങ് ധോനി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് നേരത്തെ ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര നേടിയ ക്യാപ്റ്റന്‍മാര്‍. ധോനിയുടെ നായകത്വത്തില്‍ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1നാണ് ഇന്ത്യ നേടിയത്. 1990ലാണ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് നേടിയത്. 

രോഹിതിന്റെ കീഴില്‍ ഇത്തവണ ടി20 പരമ്പര 2-ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെയായിരുന്നു ഏകദിന പരമ്പരയിലേയും തകര്‍പ്പന്‍ മുന്നേറ്റം. ടെസ്റ്റ് പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. 

അവസാന ഏകദിനത്തില്‍ 260 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഋഷഭ് പന്തിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് വിജയവും പരമ്പരയും സ്വന്തമാക്കിയത്. ഹര്‍ദിക് പാണ്ഡ്യയും ഓള്‍റൗണ്ട് മികവും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്