കായികം

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പുതിയ താരം സെബാസ്റ്റ്യന്‍ ഹാളറിന് കാന്‍സര്‍ 

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ എത്തിയ സെബാസ്റ്റിയന്‍ ഹാളര്‍ക്ക് കാന്‍സര്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. 

പ്രീസീസണിന്റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തവെയാണ് സെബാസ്റ്റ്യന്‍ ഹാളര്‍ക്ക് വൃഷണ ഭാഗത്ത് കാന്‍സര്‍ സ്ഥിരീകരിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാദ്‌റഗാസില്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്. ഇതോടെ ഡോര്‍ട്മുണ്ടിലേക്ക് തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.

അയാക്‌സ് താരമായിരുന്നു സെബാസ്റ്റ്യന്‍. എര്‍ലിങ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയതോടെയാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെബാസ്റ്റിയന്‍ ഹാളറിനെ സ്വന്തമാക്കിയത്. 

കഴിഞ്ഞ സീസണില്‍ അയാക്‌സിന്റെ ടോപ് സ്‌കോററായിരുന്നു സെബാസ്റ്റിയന്‍ ഹാളര്‍. ചാമ്പ്യന്‍സ് ലീഗില്‍ 11 ഗോളുകള്‍ നേടിയും താരം ശ്രദ്ധ പിടിച്ചിരുന്നു.  ഹാളര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്