കായികം

മെഡലിനോട് അടുത്ത് നീരജ് ചോപ്ര; ആദ്യ ശ്രമത്തില്‍ തന്നെ 88.39 മീറ്റര്‍ എറിഞ്ഞ് ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

യൂജിന്‍: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. തന്റെ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. 

ഞായറാഴ്ചയാണ് ഈ ഇനത്തിലെ മെഡല്‍ റൗണ്ട്. 90 മീറ്ററിലേക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര എത്തുമോ എന്ന കാത്തിരിപ്പിലായിരുന്നു കായിക പ്രേമികള്‍. ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണവും ദേശിയ റെക്കോര്‍ഡും തന്റെ പേരിലാക്കിയിരുന്നു. 

ജാവലിന്‍ ത്രോയില്‍ ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് നീരജ് ചോപ്ര കണ്ടെത്തിയിരുന്നത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ 86.65 മീറ്റര്‍ ദൂരം മാത്രമാണ് വേണ്ടിയിരുന്നത്‌. അത് നീരജിന് അനായാസം സാധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണം, തിരുത്തേണ്ട പ്രവണതകള്‍ തിരുത്തണം'; തുറന്നടിച്ച് തോമസ് ഐസക്ക്

പ്രതിഫലം 80 കോടി; അറ്റ്‌ലി - അല്ലു അർജുൻ ചിത്രം ഉപേക്ഷിച്ച് നിർമ്മാതാക്കൾ

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി: കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍

ഇവിഎമ്മുകളില്‍ കൃത്രിമത്തിന് സാധ്യതയെന്ന് മസ്‌ക്; അമേരിക്കയിലെ സിസ്റ്റമല്ല ഇന്ത്യയിലേത്, സുരക്ഷിതമെന്ന് രാജീവ് ചന്ദ്രശേഖര്‍

മാര്‍ക്കോ ടെറര്‍ ആയിരിക്കും, ഉറപ്പ്; ചോരയില്‍ കുളിച്ച് ഉണ്ണി മുകുന്ദന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍