കായികം

മിതാലി രാജ് വീണ്ടും കളത്തിലേക്ക്...?

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ മിതാലി രാജ് കളത്തിലേക്ക് മടങ്ങിയെത്തുന്നതായി സൂചനകള്‍. സമീപ കാലത്താണ് തന്റെ 23 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് മിതാലി രാജ് വിരാമം കുറിച്ചത്. ആ തീരുമാനം താരം പിന്‍വലിച്ചേക്കും. 

വനിത ഐപിഎല്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയാണ് കളത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ അവര്‍ നല്‍കിയത്. ഐസിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് തിരിച്ചെത്താനുള്ള ആഗ്രഹം മിതാലി അറിയിച്ചത്. 

വനിത ടി20 ചലഞ്ച് ബിസിസിഐ നടത്തുന്നുണ്ടെങ്കിലും പൂര്‍ണ തോതിലുള്ള വനിത ഐപിഎല്‍ അടുത്ത വര്‍ഷം തുടങ്ങാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിസിസിഐ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ബിസിസിഐ ആലോചനയില്‍ ഉള്ളത്. 

'വനിതാ ഐപിഎല്ലിന്റെ പ്രഥമ അധ്യായത്തില്‍ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. തിരിച്ചെത്താനുള്ള സാധ്യതകള്‍ ഞാന്‍ ആരായുന്നുണ്ട്. എന്തായാലും ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനിയും മാസങ്ങളുണ്ട്. അതിനാല്‍ അന്തിമ തീരുമാനം ഇതുവരെ ഞാന്‍ എടുത്തിട്ടില്ല'- മിതാലി പറഞ്ഞു.

23 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ ഇന്ത്യക്കായി 232 ഏകദിനങ്ങളും 89 ടി20 മത്സരങ്ങളും 12 ടെസ്റ്റ് പോരാട്ടങ്ങളുമാണ് മിതാലി കളിച്ചത്. ഏകദിനത്തില്‍ 7,805 റണ്‍സും ടി20യില്‍ 2,364 റണ്‍സും ടെസ്റ്റില്‍ 699 റണ്‍സുമാണ് സമ്പാദ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ