കായികം

2025ലെ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയില്‍; 10 വര്‍ഷത്തിനിടയില്‍ ആദ്യം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2025ലെ വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയില്‍. ബിര്‍മിങ്ഹാമില്‍ ചേര്‍ന്ന ഐസിസി വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇത് നാലാം വട്ടമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് വേദിയാവുന്നത്. 

2024ലെ വനിതാ ട്വന്റി20 ലോകകപ്പിന് ബംഗ്ലാദേശ് വേദിയാവും. 2026 ട്വന്റി20 ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കും. 2027ലെ പ്രഥമ വനിതാ ട്വന്റി20 ചാമ്പ്യന്‍സ് ട്രോഫിക്ക് ശ്രീലങ്കയായിരിക്കും ആതിഥേയത്വം വഹിക്കുക. 

കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് ഇന്ത്യയിലേക്ക് വനിതാ ലോകകപ്പ് വരുന്നത്. 2013ലാണ് ഇന്ത്യ ഒടുവില്‍ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടി. 2016ന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് ഐസിസിയുടെ വനിതാ ടൂര്‍ണമെന്റ് നടക്കുന്നത്. 

റഷ്യയുടെ അഗംത്വവും ഐസിസി റദ്ദാക്കി

2025 ലോകകപ്പിന്റെ അതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന 5 ടീമുകളും ആഗോള യോഗ്യതാ പോരാട്ടങ്ങളില്‍ ജയിക്കുന്ന രണ്ട് ടീമുകളുമാവും ലോകകപ്പില്‍ മത്സരിക്കുക. 

ക്രിക്കറ്റ് റഷ്യയുടെ അഗംത്വവും ഐസിസി റദ്ദാക്കി. 2021ല്‍ ക്രിക്കറ്റ് ഷ്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐസിസി മാനദണ്ഡങ്ങള്‍ പാലിച്ച് അല്ല ക്രിക്കറ്റ് റഷ്യയുടെ പ്രവര്‍ത്തനം എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി