കായികം

'റിസ്റ്റ് വര്‍ക്ക് അടിപൊളി', ഹെലികോപ്റ്റര്‍ ഷോട്ടുമായി സൂര്യകുമാര്‍ യാദവ്; കയ്യടിച്ച് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

 
ട്രിനിഡാഡ്: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20യിലും വിന്‍ഡിസിന് എതിരെ ഇന്ത്യ ജയത്തോടെ തുടങ്ങി. ഇവിടെ അപ്രതീക്ഷിതമായിട്ടാണ് ഓപ്പണറുടെ റോളിലേക്ക് സൂര്യകുമാര്‍ യാദവ് എത്തിയത്. പുതിയ റോളില്‍ സൂര്യകുമാര്‍ തുടങ്ങിയത് അതിശയിപ്പിക്കുന്ന ഹെലികോപ്റ്റര്‍ ഷോട്ടോടേയും. 

ആദ്യ രണ്ട് ഓവറില്‍ രോഹിത്തും സൂര്യകുമാറും ചേര്‍ന്ന് നേടിയത് 20 റണ്‍സ്. മൂന്നാം ഓവറില്‍ അല്‍സാരി ജോസഫിന് എതിരെ ആദ്യ പന്തില്‍ രണ്ട് റണ്‍സ്. പിന്നാലെ ഓവറിലെ രണ്ടാമത്തെ പന്തില്‍ സിക്‌സ്. അല്‍സാരി ജോസഫിന്റെ ഡെലിവറിയില്‍ സ്റ്റംപിന് മുന്‍പിലേക്ക് വന്ന് നിന്ന സൂര്യ അണ്‍ഓര്‍ത്തഡോക്‌സ് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ പന്ത് ഫൈന്‍ ലെഗ്ഗിലൂടെ പറത്തി. 

ഇവിടെ സൂര്യകുമാര്‍ യാദവന്റെ റിസ്റ്റ് വര്‍ക്കിന് കയ്യടിക്കുകയാണ് ആരാധകര്‍. നല്ല തുടക്കം ലഭിച്ചെങ്കിലും സൂര്യകുമാര്‍ യാദവിന് സ്‌കോര്‍ ഉയര്‍ത്താനായില്ല. 15 പന്തില്‍ നിന്ന് 24 റണ്‍സുമായി അക്കീല്‍ ഹൊസെയ്‌ന്റെ പന്തില്‍ സൂര്യകുമാര്‍ മടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം