കായികം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് നാലാം മെഡല്‍; ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണിക്ക് വെള്ളി

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബിന്ധ്യാറാണി ദേവിക്ക് വെള്ളി. രണ്ടാം ദിനം അവസാന മത്സര ഇനത്തില്‍ ഭാരോദ്വഹനത്തില്‍ 55 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് ബിന്ധ്യാ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലിലേക്ക് എത്തിച്ചത്. 

202 കിലോ ഉയര്‍ത്തിയാണ് ബിന്ധ്യാറാണിയുടെ നേട്ടം. സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 116 കിലോയുമാണ് ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 86 കിലോ ഉയര്‍ത്തി ദേശിയ റെക്കോര്‍ഡും ബിന്ധ്യാറാണി മറികടന്നു. 

ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ഗെയിംസ് റെക്കോര്‍ഡും ബിന്ധ്യ സ്വന്തമാക്കി. ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ നാല് മെഡലുകളും എത്തിയിരിക്കുന്നത്. സാങ്കേത് സര്‍ഗറിലൂടെയാണ് ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ മെഡല്‍ ഇന്ത്യ നേടിയത്. 55 കിലോ വിഭാഗത്തില്‍ സാങ്കേത് വെള്ളി നേടി. 

സാങ്കേതിന് പിന്നാലെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ കാത്ത് മീരാഭായ് ചാനുവും എത്തി. 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി ഇന്ത്യക്കായി വെങ്കലവും നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'