കായികം

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് വിന്‍സി ബരെറ്റോ; ഇനി ചെന്നൈയിന്‍ എഫ്‌സിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന വിന്‍സി ബരെറ്റോ ക്ലബ് വിട്ടു. ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് വിന്‍സി ചേക്കേറുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് വിന്‍സിയെ ചെന്നൈ ടീമിലെത്തിച്ചത്. 

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി വിന്‍സി 17 മത്സരങ്ങള്‍ കളിച്ചു. വല കുലുക്കിയത് രണ്ട് വട്ടവും. കൂടുതല്‍ മത്സരങ്ങളിലും പകരക്കാരനായിട്ടാണ് വുകോമനോവിച്ച് വിന്‍സിയെ കളത്തിലിറക്കിയത്. വേഗമാണ് വിന്‍സിയുടെ പ്രധാന സവിശേഷത. 

അടുത്ത സീസണിന് മുന്‍പായുള്ള ചെന്നൈയിന്‍ എഫ്‌സിയുടെ ആദ്യ ട്രാന്‍സ്ഫറുമാണ് ഇത്. ഞങ്ങളുടെ ആക്രമണ നിരയിലേക്ക് ഊര്‍ജം കൊണ്ടുവരാന്‍ സാധിക്കുന്ന യുവത്വമാണ് വിന്‍സിയുടേത് എന്ന് ചെന്നൈയിന്‍ എഫ്‌സി സഹ ഉടമ വിറ്റ ഡാനി പറഞ്ഞു. 

ഐപിഎല്‍ സീസണിന് പിന്നാലെ വന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏഴ് കളിയില്‍ നിന്ന് മൂന്ന് ഗോളും വിന്‍സി നേടിയിരുന്നു. ചെന്നൈക്ക് വേണ്ടി കൂടുതല്‍ കിരീടങ്ങള്‍ നേടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് വിന്‍സി പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു