കായികം

'അര്‍ജുന്‍ ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മെച്ചപ്പെടണം'; കളിപ്പിക്കാതിരുന്ന കാരണം ചൂണ്ടി മുംബൈ ബൗളിങ് കോച്ച്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: എന്തുകൊണ്ട് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സീസണില്‍ കളിപ്പിച്ചില്ല എന്ന ചോദ്യത്തില്‍ പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും അര്‍ജുന്‍ മെച്ചപ്പെടാനുണ്ട് എന്നാണ് ഷെയ്ന്‍ ബോണ്ട് പ്രതികരിച്ചത്. 

30 ലക്ഷം രൂപയ്ക്കാണ് താര ലേലത്തില്‍ അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. എന്നാല്‍ ഒരു വട്ടം പോലും അര്‍ജുന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. മത്സര ഫലം പ്രധാനമല്ലാതിരുന്ന കളികളില്‍ പോലും അര്‍ജുനെ ഇറക്കാതിരുന്നതോടെ ആരാധകര്‍ ചോദ്യങ്ങളുമായി എത്തി. 

അര്‍ജുന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്

അര്‍ജുന് ഇനിയും കുറച്ച് ജോലികള്‍ കൂടി ചെയ്യാനുണ്ട്. മുംബൈ പോലൊരു ടീമിനെതിരെ കളിക്കുമ്പോള്‍ ടീമിലേക്ക് എത്തുക ഒരു കാര്യവും പ്ലേയിങ് ഇലവനിലേക്ക് കടക്കുന്ന മറ്റൊന്നുമാണ്. അര്‍ജുന്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. എല്ലാവര്‍ക്കും കളിക്കാന്‍ അവസരം ലഭിക്കണം. പക്ഷേ പ്ലേയിങ് ഇലവനിലെ സ്ഥാനം നിങ്ങള്‍ നേടിയെടുക്കേണ്ടതാണ്, ഷെയ്ന്‍ ബോണ്ട് പറഞ്ഞു. 

ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമാണ് പ്രധാനമായും അര്‍ജുന്‍ മെച്ചപ്പെടേണ്ടത്. അര്‍ജുന് അത്രയും മുന്നേറാന്‍ കഴിയുമെന്നും ടീമിലേക്ക് എത്താനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ന്‍ ബോണ്ട് പറഞ്ഞു. മുംബൈക്കൊപ്പമുള്ള അര്‍ജുന്റെ രണ്ടാമത്തെ സീസണായിരുന്നു ഇത്. ആദ്യ സീസണില്‍ പരിക്കും അര്‍ജുന് തിരിച്ചടിയായി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി