കായികം

59000 കോടിയുടെ ഐപിഎല്‍ സംപ്രേഷണാവകാശം; പോര് മുകേഷ് അംബാനിയും ബെസോസും തമ്മില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ മത്സരം മുകേഷ് അംബാനിയും ജെഫ് ബെസേസും തമ്മില്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ജെഫ് ബെസോസിന്റെ ആമസോണ്‍ പ്രൈമുമാണ് ഐപിഎല്‍ സംപ്രേഷണാവകാശത്തിനായി മത്സരിക്കുന്നത്. 

ജൂണ്‍ 12നാണ് ഐപിഎല്‍ മീഡിയ റൈറ്റ്‌സിന് വേണ്ടിയുള്ള ലേലം. 59000 കോടി രൂപയോളം ലേലത്തില്‍ ഉയരും എന്നാണ് സൂചന. ആമസോണിനും റിലയന്‍സിനും പിന്നാലെ ഹോട്ട്‌സ്റ്റാര്‍ ആണ് താര ലേലത്തില്‍ മുന്‍പന്തിയിലുള്ളത്. 

2023 മുതല്‍ 27 വരെ ആയിരിക്കും കാലയളവ്

പല രാജ്യങ്ങളിലേക്കുള്ള ടെലിവിഷന്‍ സംപ്രേഷണാവകാശവും ഓണ്‍ലൈന്‍ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുന്നതിനായാണ് ലേലം. അഞ്ച് വര്‍ഷത്തേക്കാണ് സംപ്രേഷണാവകാശം. 2023-27 വരെ ആയിരിക്കും കാലയളവ്. അഞ്ച് വര്‍ഷില്‍ വരുന്നത് 370 മത്സരങ്ങലും.

നിലവില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന്റെ അവകാശം ഹോട്ട്‌സ്റ്റാറിനാണ്. 163 ബില്യണ്‍ രൂപയ്ക്കാണ് 2017ല്‍ ഹോട്ട്‌സ്റ്റാര്‍ സംപ്രേഷണാവകാശം നേടിയെടുത്തത്. സോണി പിക്‌ചേഴ്‌സ്, സീ ഗ്രൂപ്പ് എന്നിവരാണ് റിലയന്‍,് ആമസോണ്‍, ഹോട്ട്‌സ്റ്റാര്‍ എന്നിവരെ കൂടാതെ ഇത്തവണ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിലുള്ളവര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം