കായികം

ഇതിന് മുന്‍പ് വിസ്മയത്തോടെ ഞാന്‍ കാത്തിരുന്നത് സച്ചിനെ കാണാനാണ്, ഇപ്പോള്‍ ഈ താരത്തേയും: സുനില്‍ ഗാവസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇതിന് മുന്‍പ് സച്ചിന്റെ കളികാണാനാണ് താന്‍ ഏറ്റവും വിസ്മയത്തോടെ കാത്തിരുന്നത്. അതിന് ശേഷം വിസ്മയത്തോടെ കാത്തിരിക്കുന്നത്  പേസര്‍ ഉമ്രാന്‍ മാലിക്കിനെ കാണാനാണെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20യില്‍ ഉമ്രാന്‍ മാലിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. ഉമ്രാന്‍ ഇന്ന് കളിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ ജയിച്ചതിന് ശേഷം പരീക്ഷണം നടത്താം എന്ന് അവര്‍ പറയാന്‍ സാധ്യതയുണ്ട്. വിശാഖപട്ടണത്തെ പിച്ചിനെ ആശ്രയിച്ചിരിക്കും അതെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തരായ ബൗളര്‍ ഇല്ല

ഭുവനേശ്വര്‍ കുമാറും ചഹലും അല്ലാതെ വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തരായ ബൗളര്‍ ഇല്ല എന്നതാണ് ഈ ടീമിന്റെ പ്രശ്‌നം. ഭുവനേശ്വര്‍ കുമാര്‍ അല്ലാതെ മറ്റൊരു താരം വിക്കറ്റ് വീഴ്ത്തും എന്ന പ്രതീക്ഷ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നല്‍കിയോ? അതാണ് 211 റണ്‍സ് ഉണ്ടായിട്ടും പ്രതിരോധിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം. 

വിശാഖപട്ടണത്താണ് ഇന്ന് മൂന്നാം ട്വന്റി20. പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്താനാണ് സാധ്യത. രവി ബിഷ്‌നോയിയും അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത. ഇതോടെ ആവേശ് ഖാനോ ഹര്‍ഷല്‍ പട്ടേലിനോ സ്ഥാനം നഷ്ടമാവും. അക്ഷര്‍ പട്ടേലിനെ പുറത്തിരുത്താനും സാധ്യതയുണ്ട്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ