കായികം

ഹോങ്കോങ്ങിനെ നേരിടും മുന്‍പ് ടിക്കറ്റ് ഉറപ്പിച്ച് ഇന്ത്യ; എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ. തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഹോങ്കോങ്ങിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാനായി. 

ഫിലിപ്പീന്‍സിനെ പാലസ്ഥീന്‍ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ 2023 എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. എതിരില്ലാത്ത നാല് ഗോളിനാണ് പാലസ്ഥീന്റെ ജയം. ഇതോടെ പാലസ്ഥീന്‍, ഉസ്‌ബെകിസ്ഥാന്‍, തായ്‌ലന്‍ഡ്, ഇന്ത്യ, ഹോങ്കോങ്, കിര്‍ഗിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ എഎഫ്‌സി ഏഷ്യാ കപ്പിന് യോഗ്യത നേടി. 

ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ രണ്ട് കളിയിലും ഇന്ത്യ ജയിച്ചിരുന്നു. കബോഡിയയെ 2-0ന് തോല്‍പ്പിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനെ 2-1നും ഇന്ത്യ വീഴ്ത്തി. അഫ്ഗാന് എതിരെ ഇഞ്ചുറി ടൈമില്‍ സഹല്‍ നേടിയ ഗോളാണ് ഇന്ത്യയെ തുണച്ചത്. 

ഇത് ആദ്യമായാണ് തുടരെ രണ്ട് വട്ടം ഇന്ത്യ എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. 1964,1984,2011,2023 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുന്‍പ് എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ