കായികം

പെട്രോളിനായി വിയർത്തൊലിച്ച് ക്യൂവിൽ, ചായയും ബണ്ണുമായി റോഷൻ മഹാനാമയുടെ നന്മ; കൈയടിച്ച് സോഷ്യൽ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പെട്രോളും ഡീസലും കിട്ടാൻ കാത്തുകെട്ടി നിൽക്കുന്ന ശ്രീലങ്കക്കാരുടെ ദയനീയാവസ്ഥയ്ക്കു പറ്റാവുന്ന സഹായവുമായി എത്തുകയാണ് ശ്രീലങ്കയുടെ മുൻ ക്രിക്കറ്റർ റോഷൻ മഹാനാമ. വിയർത്തൊലിച്ച് ക്യൂവിൽ നിൽക്കുന്ന ദ്വീപു നിവാസികൾ ചായയും ബണ്ണുമായി റോഷനെത്തുന്നു. 

കഴിഞ്ഞ ദിവസം വിജെരമ റോഡിലെ പമ്പിൽ ഒരു ട്രേ നിറയെ ലഘുഭക്ഷണവും ചായയുമായി നിൽക്കുന്ന മഹാനാമയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായി.‘ആവശ്യക്കാർക്കു ഭക്ഷണം എത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിൽ. ദിനംപ്രതി ക്യൂവിനു നീളം കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടാണു ഞങ്ങളാലാകുന്നതു ചെയ്യുന്നത് , മഹാനാമ പറഞ്ഞു.

1996ൽ ഏകദിന ലോകകപ്പ് നേടിയ ടീമിലെ ശ്രീലങ്കൻ ടീമിലെ അംഗമാണ് റോഷൻ മഹാനാമ. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം ഐസിസി മാച്ച് റഫറിയായിരുന്നു അദ്ദേഹം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും