കായികം

'ഗെയിം ചെയ്ഞ്ചറാണ് സഞ്ജു, അതില്‍ സംശയമില്ല'; തിരിച്ചടിയാവുന്ന ഘടകം ചൂണ്ടി സുനില്‍ ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ സ്ഥാനം ആരും ചോദ്യം ചെയ്യില്ലെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഗെയിം ചെയ്ഞ്ചര്‍ എന്ന നിലയിലെ സഞ്ജുവിന്റെ പ്രാപ്തി ആരും ചോദ്യം ചെയ്യുന്നില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

കൂടുതല്‍ അവസരം ലഭിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളില്‍ ഭൂരിഭാഗവും പ്രയോജനപ്പെടുത്താന്‍ കഴിയണം. എന്താണ് സഞ്ജുവിനെ പിന്നോട്ടടിച്ചത്?ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴുള്ള സഞ്ജുവിന്റെ ഷോട്ട് സെലക്ഷനാണ് അതിന് കാരണം, ഗാവസ്‌കര്‍ പറഞ്ഞു. 

ആദ്യ പന്ത് മുതല്‍ ആക്രമിക്കാനാണ് സഞ്ജുവിന്റെ ശ്രമം. എന്നാല്‍ ട്വന്റി20യില്‍ പോലും ക്രീസില്‍ സമയം കണ്ടെത്തേണ്ടതുണ്ട്. പിച്ചിനോടും ലൈറ്റിനോടുമെല്ലാം കണ്ണ് ഇണങ്ങേണ്ടതുണ്ട്. ഷോട്ട് സെലക്ഷന്‍ മെച്ചപ്പെട്ടാല്‍ ഇന്ത്യക്കായും ഐപിഎല്ലിലും സ്ഥിരത കണ്ടെത്താന്‍ സഞ്ജുവിന് കഴിയും. അങ്ങനെ വന്ന് കഴിഞ്ഞാല്‍ പിന്നെ ആരും ടീമിലെ സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യില്ല, ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. 

അയര്‍ലന്‍ിന് എതിരായ ട്വന്റി20 പരമ്പരയാണ് ഇനി സഞ്ജുവിന് മുന്‍പിലുള്ളത്. ജൂണ്‍ 26, 28 തിയതികളിലാണ് അയര്‍ലന്‍ഡിന് എതിരായ ഇന്ത്യയുടെ മത്സരം. ടീമിലുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സഞ്ജുവിന് പ്രയാസമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ