കായികം

'അര്‍ധ ശതകം നേടിയിട്ട് ആരും അഭിനന്ദിച്ചില്ല'; ഫോമിലേക്ക് ചൂണ്ടി പൃഥ്വി ഷാ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിഗ് സ്‌കോറുകള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ചൂണ്ടി പൃഥ്വി ഷാ. രഞ്ജി ട്രോഫി ഫൈനലില്‍ ഇറങ്ങുന്നതിന് മുന്‍പായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പൃഥ്വിയുടെ പ്രതികരണം. 

ഞാന്‍ മൂന്ന് അര്‍ധ ശതകം നേടി. എന്നാല്‍ എനിക്ക് അത് മതിയാവില്ല എന്ന് വ്യക്തമാണ്. അര്‍ധ ശതകം നേടിക്കഴിഞ്ഞ് എന്നെ ആരും അഭിനന്ദിച്ചും ഇല്ല. അതും നിരാശപ്പെടുത്തും, ചിരി നിറച്ച് പൃഥ്വി ഷാ പറഞ്ഞു. തന്നിലുള്ള പ്രതീക്ഷകള്‍ വലുതാണ് എന്നാണ് പൃഥ്വി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കും. എന്നാല്‍ എന്റെ ടീം നന്നായി കളിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇവിടെ ലഭിച്ച 21 കളിക്കാരെ കുറിച്ചും എനിക്ക് ചിന്തിക്കണം. അല്ലാതെ എന്നെ കുറിച്ച് മാത്രം ആലോചിച്ചാല്‍ പോരാ എന്നും പൃഥ്വി പറയുന്നു. 

''ക്രിക്കറ്റിലും ജീവിതത്തിലും ഗ്രാഫ് മുകളിലേക്കും താഴേക്കും പോകാം. എപ്പോഴും ഗ്രാഫ് മുകളിലേക്ക് മാത്രമായിരിക്കില്ല. അതിനാല്‍ ബിഗ് സ്‌കോറിലേക്ക് എത്താന്‍ എനിക്ക് കഴിയണം. എന്നാലിപ്പോള്‍ എന്റെ ടീം നന്നായി കളിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്''.

ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് എന്നത് എന്റെ മനസിലില്ല. കപ്പ് നേടുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. രഞ്ജി ട്രോഫിയിലേക്കാണ് ഇപ്പോള്‍ ശ്രദ്ധയെല്ലാം. പുറത്ത് എന്താണ് നടക്കുന്നത് എന്ന് നോക്കുന്നില്ല എന്നും പൃഥ്വി ഷാ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്