കായികം

കാണാം ഇന്ത്യ- ബ്രസീൽ ഫുട്ബോൾ പോര്; അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയർ ​ഗ്രൂപ്പ് എയിൽ

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: അണ്ടർ 17 വനിതാ ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ​ഗ്രൂപ്പ് പോരാട്ടത്തിൽ തന്നെ ബ്രസീൽ എതിരാളികളായി എത്തും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും ബ്രസീലും. യുഎസ്എ, ബ്രസീൽ, മൊറോക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. 

സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പോരാട്ടം. ഒക്ടോബർ 11 മുതൽ 30 വരെയാണ് ടൂർണമെന്റ്.

ഒക്ടോബർ 11നു യുഎസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ്. ഫിഫ, പ്രാദേശിക ഓർഗനൈസിങ് സമിതി (എൽഒസി) യോഗമാണ് വേദി തീരുമാനമെടുത്തത്.

ഗ്രൂപ്പ് ബി: ജർമനി, നൈജീരിയ, ചിലെ, ന്യൂസിലൻഡ്

ഗ്രൂപ്പ് സി: സ്പെയിൻ, കൊളംബിയ, മെക്സിക്കോ, ചൈന

ഗ്രൂപ്പ് ഡി: ജപ്പാൻ, ടാൻസാനിയ, കാനഡ, ഫ്രാൻസ്

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത