കായികം

മത്സരത്തിനിടെ ബോധരഹിതയായി നീന്തല്‍ താരം; പൂളിലേക്ക് ചാടി രക്ഷിച്ച് പരിശീലക

സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്: ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് ഇടയില്‍ നീന്തല്‍ക്കുളത്തില്‍ ബോധരഹിതയായ അമേരിക്കന്‍ താരത്തെ അത്ഭുതകരമായി രക്ഷപെടുത്തി. അമേരിക്കയുടെ അല്‍വാരസിനെയാണ് പരിശീലകയുടെ സമയോചിത ഇടപെടലിലൂടെ രക്ഷിക്കാനായത്. 

ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ് മത്സരത്തിന് ഇടയില്‍ അനിറ്റ നീന്തല്‍ക്കുളത്തിന്റെ ആഴങ്ങളിലേക്ക് ബോധരഹിതയായി വീണ് പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അനിറ്റയുടെ പരിശീല ആന്‍ഡ്രിയ ഉടനെ തന്നെ പൂളിലേക്ക് ചാടി. ആന്‍ഡ്രിയ തനിച്ചാണ് അനീറ്റയെ മുകളിലേക്ക് തിരികെ കയറ്റിക്കൊണ്ടുവന്നത്. പിന്നാലെ മറ്റൊരു ഒഫീഷ്യലും സഹായത്തിനെത്തി. 

പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം അനിറ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനിറ്റയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. നാല് വട്ടം ഒളിംപിക്‌സിലെ ആര്‍ട്ടിസ്റ്റിക് സ്വിമ്മിങ്ങില്‍ മെഡല്‍ നേടിയ താരമാണ് അനിറ്റയുടെ പരിശീലകയായ ആന്‍ഡ്രിയ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

ചാലക്കുടി സ്വദേശിനി കാനഡയിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം; ഭർത്താവിനായി അന്വേഷണം

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്