കായികം

'ഡികെ ചേട്ടാ'- ദിനേഷ് കാർത്തികിനൊപ്പം സഞ്ജുവിന്റെ കിടിലൻ ഫോട്ടോ; അണ്ണനും തമ്പിയുമെന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: അയർലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ ടി20 പരമ്പര നാളെ നടക്കാനിരിക്കെ മലയാളികൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുമോ എന്നതാണ്. ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പല സീനിയർ താരങ്ങളും ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ രണ്ടാം ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. യുവ താരങ്ങൾക്കൊപ്പം മിന്നും ഫോമിൽ കളിക്കുന്ന ദിനേഷ് കാർത്തികും ടീമിലുണ്ട്. ടീമിലെ വിക്കറ്റ് കീപ്പർ കാർത്തികാണ്. 

ഇപ്പോഴിതാ ശ്ര​ദ്ധയമായൊരു ചിത്രം പങ്കിട്ടിരിക്കുകയാണ് സഞ്ജു. ആദ്യ ടി20യ്ക്ക് മുമ്പ് ഡികെയ്ക്കൊപ്പമുള്ള ചിത്രമാണ് സഞ്ജു ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മലയാളി ക്രിക്കറ്റ് പ്രേമികള്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. 

'ഡികെ ചേട്ടാ'- എന്ന വിളിയോടെയാണ് ദിനേഷ് കാർത്തിക്കിനെ ടാഗ് ചെയ്ത് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്. 

അയർലന്‍ഡിനെതിരെ കരുതലോടെ ബാറ്റ് ചെയ്യണമെന്നും അടിച്ചു തകർക്കണമെന്നും സഞ്ജുവിനോട് ചിത്രത്തിന് താഴെ ആരാധകർ നിർദേശിക്കുന്നുണ്ട്. അണ്ണന്‍ ഡികെ, തമ്പി സഞ്ജു എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ കമന്‍റ്. ഐപിഎല്ലിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും മിന്നും ഫോമിലായിരുന്ന ഫിനിഷർ ഡികെ നമ്മുടെ മുത്താണ് എന്നും കമന്റുണ്ട്. 

ആദ്യ ടി20 നാളെ ഡബ്ലിനില്‍ ഇന്ത്യന്‍ സമയം രാത്രി ഒൻപത് മണിക്കാണ് ആരംഭിക്കുന്നത്. ഹര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു