കായികം

'ഡബ്ലിന്‍ മല്ലൂസ് പൊളിച്ചു', നന്ദി പറഞ്ഞ് സഞ്ജു; പേര് കേട്ടതോടെ ഇളകിമറിഞ്ഞ് ഗ്യാലറി 

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണ്‍ തകര്‍ത്തടിക്കുന്നത് കാണാന്‍ കാത്തിരുന്നവരെ ആവേശത്തിലാക്കിയാണ് ഡബ്ലിനില്‍ താരം ബാറ്റ് വീശിയത്. ഇവിടെ സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടംനേടിയെന്ന് ഹര്‍ദിക് പറഞ്ഞപ്പോള്‍ തന്നെ ഗ്യാലറി ഇളകി മറിഞ്ഞു. 

42 പന്തില്‍ നിന്ന് സഞ്ജു അടിച്ചെടുത്തത് 77 റണ്‍സ്. ഇതോടെ ഇംഗ്ലണ്ടിനെതിരെ പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യതയും സഞ്ജു തുറന്നു. ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദി പറഞ്ഞും സഞ്ജു മത്സരത്തിന് ശേഷം സമൂഹമാധ്യമങ്ങളിലെത്തി. ഡബ്ലിന്‍ മല്ലൂസ് പൊളിച്ചു എന്ന ഹാഷ് ടാഗോടെയാണ് സഞ്ജു ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ടോസ് നേടിയതിന് ശേഷം പരിക്കിനെ തുടര്‍ന്ന് ഋതുരാജ് ഇലവനില്‍ ഇല്ലെന്നും സഞ്ജു പ്ലേയിങ് ഇലവനിലേക്ക് വന്നതായും ഹര്‍ദിക് പറഞ്ഞതോടെയാണ് ഗ്യാലറിയില്‍ നിന്ന് വലിയ ആരവം ഉയര്‍ന്നത്. ഒരുപാട് പേര്‍ക്ക് സഞ്ജുവിനെ ഇഷ്ടമാണെന്ന് തോന്നുന്നു എന്നാണ് ഈ സമയം ആരാധകരുടെ ആരവം കേട്ട് ഹര്‍ദിക് പ്രതികരിച്ചത്. 

ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ 15ാമത്തെ ട്വന്റി20 മത്സരമാണ് സഞ്ജു കളിച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു ദീപക് ഹൂഡയ്‌ക്കൊപ്പം നിന്ന് 176 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. ട്വന്റി20യിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇത്. 87 പന്തില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് 176 റണ്‍സ് കണ്ടെത്തിയത്. 2017ല്‍ കെഎല്‍ രാഹുലും രോഹിത്തും ചേര്‍ന്ന് സൃഷ്ടിച്ച 165 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ഇവിടെ മറികടന്നത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്