കായികം

ബംഗ്ലാദേശിന് എതിരെ കൂറ്റന്‍ ജയം, ഏകദിന റാങ്കിങ്ങില്‍ 4ാം സ്ഥാനം പിടിച്ച് അഫ്ഗാനിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഏകദിന ലോകകപ്പ് സൂപ്പര്‍ ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിന് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കിയെങ്കിലും അവസാന ഏകദിനത്തിലെ ജയമാണ് അഫ്ഗാനെ തുണച്ചത്. 

നിലവില്‍ 70 പോയിന്റോടെയാണ് അഫ്ഗാനിസ്ഥാന്‍ നാലാമത് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ളത് 9 പോയിന്റ് വ്യത്യാസം മാത്രം. 100 പോയിന്റോടെ ബംഗ്ലാദേശ് ആണ് പട്ടികയില്‍ ഒന്നാമത്. 

95  പോയിന്റോടെ ഇംഗ്ലണ്ട് രണ്ടാമതും. 68 പോയിന്റുമായി അയര്‍ലന്‍ഡ് അഞ്ചാമതും 62 പോയിന്റുമായി ശ്രീലങ്ക ആറാമതും നില്‍ക്കുന്നു. ഏഴാമതാണ് ഓസ്‌ട്രേലിയ നിലവില്‍. എട്ടാമത് വിന്‍ഡിസും ഒന്‍പതാം സ്ഥാനത്ത് പാകിസ്ഥാനും. 

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ബംഗ്ലാദേശ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാന്‍ 192 റണ്‍സിന് പുറത്താക്കി. 59 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയ ലക്ഷ്യം മറികടന്നു. അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മാനുള്ള ഗര്‍ബാസ് സെഞ്ചുറി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

'നിര്‍മ്മാല്യത്തില്‍ തുടങ്ങി ശ്രീകോവില്‍ അടയ്ക്കുന്നത് വരെ, ഗുരുവായൂരിലെ ചടങ്ങുകളുടെ മനോഹര വിവരണം'; കൃഷ്ണലീല പ്രകാശനം ചെയ്തു

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍